Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fixed Line Internet

ഫി​ക്സ​ഡ് ലൈ​ൻ ഇ​ന്‍റ​ർ​നെ​റ്റ് ;അ​ന്പ​ര​പ്പി​ച്ച് ബി​എ​സ്എ​ൻ​എ​ൽ

പ​​​ര​​​വൂ​​​ർ: രാ​​​ജ്യ​​​ത്തെ ഫി​​​ക്സ​​​ഡ് ലൈ​​​ൻ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് വി​​​പ​​​ണി​​​യി​​​ൽ സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​ക​​​ളെ അ​​​മ്പ​​​ര​​​പ്പി​​​ച്ച് പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഭാ​​​ര​​​ത് സ​​​ഞ്ചാ​​​ർ നി​​​ഗം ലി​​​മി​​​റ്റ​​​ഡ് (ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ).

ഫ്ര​​​ഞ്ച് നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് ടെ​​​സ്റ്റിം​​​ഗ് സ്ഥാ​​​പ​​​ന​​​മാ​​​യ ‘എ​​​ൻ​​​പെ​​​ർ​​​ഫ്’ പു​​​റ​​​ത്തു​​​വി​​​ട്ട 2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ​​​യെ​​​യും ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ല്ലി​​​നെ​​​യും പി​​​ന്നി​​​ലാ​​​ക്കി​​​യാ​​​ണ് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ഒ​​​ന്നാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് വേ​​​ഗ​​​ത, ലാ​​​റ്റ​​​ൻ​​​സി, ബ്രൗ​​​സിം​​​ഗ് അ​​​നു​​​ഭ​​​വം എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 89,174 പോ​​​യി​​​ന്‍റു​​​ക​​​ൾ നേ​​​ടി​​​യാ​​​ണ് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ അ​​​ഞ്ച് വ​​​ർ​​​ഷ​​​മാ​​​യി സേ​​​വ​​​ന നി​​​ല​​​വാ​​​ര​​​ത്തി​​​ൽ ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ന​​​ട​​​ത്തു​​​ന്ന സ്ഥി​​​ര​​​ത​​​യാ​​​ർ​​​ന്ന മു​​​ന്നേ​​​റ്റ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​ണ് ഈ ​​​വി​​​ജ​​​യ​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. എ​​​യ​​​ർ​​​ടെ​​​ൽ 74,975 പോ​​​യി​​​ന്‍റു​​​ക​​​ളു​​​മാ​​​യി ര​​​ണ്ടാ​​​മ​​​തും ജി​​​യോ 73,957 പോ​​​യി​​​ന്‍റു​​​ക​​​ളു​​​മാ​​​യി മൂ​​​ന്നാ​​​മ​​​തു​​​മാ​​​ണ്.

ബി​​​എ​​​സ്എ​​​ൻ​​​എ​​​ല്ലി​​​ന്‍റെ ഡൗ​​​ൺ​​​ലോ​​​ഡ് വേ​​​ഗ​​​ത മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 21 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് സെ​​​ക്ക​​​ൻ​​​ഡി​​​ൽ 78.5 എം​​​ബി​​​പി​​​എ​​​സ് ആ​​​യി ഉ​​​യ​​​ർ​​​ന്നു. എ​​​തി​​​രാ​​​ളി​​​ക​​​ളേ​​​ക്കാ​​​ൾ മി​​​ക​​​ച്ച അ​​​പ്‌​​​ലോ​​​ഡ് വേ​​​ഗ​​​ത​​​യും (75.26 എം​​​ബി​​​പി​​​എ​​​സ്) ബി​​​എ​​​സ്എ​​​ൻ​​​എ​​​ല്ലി​​​നു​​​ണ്ട്. കൂ​​​ടാ​​​തെ യൂ​​​ട്യൂ​​​ബ് സ്ട്രീ​​​മിം​​​ഗി​​​ലും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​നം കാ​​​ഴ്ച​​​വ​​​ച്ച​​​ത്.

ഫി​​​ക്സ​​​ഡ് ലൈ​​​ൻ വി​​​പ​​​ണി​​​യി​​​ൽ ജി​​​യോ​​​യ്ക്കും എ​​​യ​​​ർ​​​ടെ​​​ല്ലി​​​നും പി​​​ന്നി​​​ലാ​​​യി​​​രു​​​ന്ന ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ, ഫൈ​​​ബ​​​ർ ഒ​​​പ്റ്റി​​​ക് സേ​​​വ​​​ന​​​ങ്ങ​​​ൾ വ്യാ​​​പി​​​പ്പി​​​ച്ച​​​ത് വ​​​ലി​​​യ മാ​​​റ്റ​​​മു​​​ണ്ടാ​​​ക്കി. ജി​​​യോ​​​യ്ക്ക് ഡൗ​​​ൺ​​​ലോ​​​ഡ് വേ​​​ഗ​​​ത​​​യി​​​ൽ നേ​​​രി​​​യ മു​​​ൻ​​​തൂ​​​ക്ക​​​മു​​​ണ്ടെ​​​ങ്കി​​​ലും അ​​​പ്‌​​​ലോ​​​ഡ് വേ​​​ഗ​​​ത​​​യി​​​ലും ലേ​​​റ്റ​​​ൻ​​​സി​​​യി​​​ലും പി​​​ന്നി​​​ലാ​​​യ​​​ത് തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

ഇ​​​ന്ത്യ​​​യി​​​ലെ വ​​​യ​​​ർ​​​ലൈ​​​ൻ വി​​​പ​​​ണി​​​യി​​​ൽ നി​​​ല​​​വി​​​ൽ ജി​​​യോ​​​യ്ക്ക് 31.36 ശ​​​ത​​​മാ​​​ന​​​വും എ​​​യ​​​ർ​​​ടെ​​​ല്ലി​​​ന് 21.34 ശ​​​ത​​​മാ​​​ന​​​വും വി​​​പ​​​ണി പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ണ്ട്. 15.45 ശ​​​ത​​​മാ​​​നം വി​​​പ​​​ണി പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ള്ള ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ സേ​​​വ​​​ന നി​​​ല​​​വാ​​​ര​​​ത്തി​​​ൽ ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത് വ​​​രും നാ​​​ളു​​​ക​​​ളി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

Latest News

Corehub Up